വെള്ളിയാഴ്‌ച, ജനുവരി 23, 2026




കാഞ്ഞങ്ങാട്: സി.പി.എം രക്തസാക്ഷി ഫണ്ട് പോലും അടിച്ച് മാറ്റുന്ന കൊള്ള സംഘമായി മാറിയതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ത ദ്ദേശ സ്വയം ഭരണ തിര ഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് നല്‍കുന്ന ആദര സ്വീകരണ പരിപാടിയായ ജയാരവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം.തൊട്ടടുത്ത പയ്യന്നൂരി ലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ് ഇത്തരത്തില്‍ വീണ്ടും ആ രോപണവുമായി വന്നിട്ടുള്ള തെന്ന് ഷാജി കൂട്ടി ചേര്‍ത്തു. സി.പി.എമി ന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊള്ളയ് ക്കെതി രെ എവി ടെ പരാതി പ്പെടാനാണ്. അതി നെക്കാളും വലിയ കള്ളന്മാ രോടാ ണോ പരാതി പറ യേണ്ട തെന്നും ഷാജി ചോദിച്ചു.26 രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച് കഴിഞ്ഞിട്ട് എ ന്തെങ്കിലും നേട്ടം കേരളത്തി ലെക്ക് കൊണ്ട് വന്നിട്ടു ണ്ടോ. കേരളത്തി ലെ മുഴുവന്‍ പ്രോജക്ടുകളും ഊരാളുങ്കല്‍ സൊ സൈറ്റിക്കാണ് കൊടുക്കുന്നത്. ഇതിലാണ് സി.പി.എം നേതാക്കളു ടെ നി ക്ഷേപ മെന്നും ഷാജി കുറ്റ പ്പെടുത്തി. വയനാട്ടില്‍ 400 വീടുകള്‍ പണിയാന്‍ 800 കോടി രൂപ യെന്തിനാണ് ഊരാളുങ്കല്‍ സൊ സൈറ്റിക്ക് കൊടുത്ത തെന്നും ഷാജി ചോദിച്ചു. ഗൃഹ സന്ദര്‍ശനത്തിന് പോയി സി.പി.എം അഖി ലേന്ത്യ ജന.സെക്രട്ടറി എം.എ ബേബി അടുക്കളയില്‍ പാത്രം കഴുകുന്ന സീറ്റ് മുപ്പത് വര്‍ഷം മുമ്പിറങ്ങിയ ഭൂമിയി ലെ രാജകന്മാര്‍ എന്ന സിനിമയി ലെ ഔട്ട് ഡേറ്റിഡ് വെര്‍ഷനാ ണെന്നും ഷാജി പരിഹസിച്ചു. ഇവി ടെയുള്ള മതങ്ങ ളെല്ലാം പരിഹസിച്ചത് സി.പി.എമാണ്. മതമില്ലാത്ത ജീവന്‍ എന്ന പാഠ പുസ്തകമിറക്കിയത് സി.പി.എം.ഇസ്ലാമി നെ ഏഴാം നുറ്റാണ്ടിലെ മതമാക്കിയത് സി.പി.എം. എം.എ ബേബിയാണ് യേശുവിലാണ് വിശ്വാസ മെങ്കിലും കീശയിലാണ് ആശ്വാസ മെന്ന് പറഞ്ഞത്. സജി ചെറിയാന്‍ പറഞ്ഞത് പോലെ കെ.എം ഷാജി എവി ടെയും വര്‍ഗീയത പറഞ്ഞിട്ടില്ല. വിശ്വാസം ത ന്നെയാണ് തനിക്ക് വലുത് അത് എവി ടെയും പറയും. അതു കൊണ്ടാണ് തനിക്ക് സജി ചെറിയാ നെ പോ ലെ മാപ്പ് പറ യേണ്ടതില്ലാത്ത തെന്നും കൂട്ടി ചേര്‍ത്തു. ചാനലിലിരുന്ന് തന്നെ വിചാരണ ചെയ്യുന്ന ചാനല്‍ മേധാവിക ളെ മുഴുവനും രാഷ്ട്രീയ സംവാദത്തിന് ഷാജി വെല്ലുവിളിക്കുകയും ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍ സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി യേറ്റ് അംഗമായി തിര ഞ്ഞെടുക്ക പ്പെട്ട ബഷീര്‍ വെള്ളി ക്കോത്തിനും മറ്റ് കാഞ്ഞങ്ങാട് മണ്ഡലത്തി ലെ ത്രിതല പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിനിധികള്‍ക്കും കെ.എം ഷാജി ആദര സമര്‍പ്പണം നടത്തി. ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷന്മാരായ അഡ്വ.എന്‍.എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, കെ.ഇ.എ ബക്കര്‍, മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.പി ജാഫര്‍, മണ്ഡലം ഭാരവാഹികളായ സി.കെ റഹ്മത്തുള്ള, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, ടി അന്തുമാന്‍, ചേരക്കാടത്ത് ഹമീദ്, പി.എം ഫാറൂഖ്, താജുദ്ധീന്‍ കമ്മാടം, എം.എസ് ഹമീദ് ഹാജി, ശംസുദ്ധീന്‍ ആവിയില്‍, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എം.പി നൗഷാദ്, ടി.കെ സുമയ്യ, ആയിഷ ഫര്‍സാന, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, ഷീബ ഉമ്മര്‍, പി അബൂബക്കര്‍ ഹാജി, ഇഖ്ബാല്‍ മാവിലാടം, സി ബി കരീം, കെ കെ സുബൈര്‍, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, ശംസുദ്ദീന്‍ ആവിയില്‍, ബഷീര്‍ ചിത്താരി ജിദ്ദ, അബ്ദുറഹ്മാന്‍ പാറപ്പള്ളി,സലീം കോളിച്ചാല്‍ പ്രസംഗിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ