ചിത്താരി:നിരവധി വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസ് നൽകി ആശ്വാസം നൽകിക്കൊണ്ടിരിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റർ ഈ വർഷത്തെ റമളാൻ പ്രവർത്തന ഫണ്ട് കലക്ഷൻ തുടങ്ങി.
ബറക്കാത്ത് ഗ്രുപ്പ് എംഡി അയ്യൂബ് ചിത്താരി , സമസ്‌ത സംസ്ഥാന പ്രസിഡൻ്റും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾക്ക് ആദ്യ ഫണ്ട് കൈമാറി കൈമാറി ഉൽഘാടനം ചെയ്തു.
ചിത്താരി ഡയാലിസിസ് സെൻൻ്റർ ചെയർമാൻ ഹബീബ് കൂളിക്കാട് ,ട്രസ്റ്റ് ചെയർമാൻ ശരീഫ് മിന്ന,അഡ്മിനിസ് ട്രേറ്റർ ഷാഹിദ് പുതിയ വളപ്പ്,
സൗത്ത് ചിത്താരി മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി കെ യൂ ദാവൂദ്,മെട്രോ പോൾ മൊയ്തു ഹാജി, ഖാലിദ് കുന്നുമ്മൽ, റാഫി എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ