മരക്കാപ്പ്: കഴിഞ്ഞ 15 വർഷമായി വിവാഹം, ചികിത്സ, പാർപ്പിട സഹായം തുടങ്ങിയ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന അൽ ഹിദായ ചാരിറ്റബിൾ ട്രസ്റ്റ് വീണ്ടും മാതൃകാപരമായ ഇടപെടലുമായി രംഗത്ത്.
മരക്കാപ്പ് കടപ്പുറം, സിയാറത്തിങ്കര മേഖലകളിൽ കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് വാട്ടർ ടാങ്കുകൾ സ്ഥാപിച്ച് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് അൽ ഹിദായ സിയാറത്തിങ്കരയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം സിയാറത്തിങ്കര ജമാഅത്ത് ഖത്തീബ് അബ്ദുൾ ജബ്ബാർ നിസാമി നിർവഹിച്ചു. ഹിദായ പ്രസിഡണ്ട് കലാം സി.എച്ച്. അധ്യക്ഷനായി.
ജമാഅത്ത് പ്രസിഡന്റ് അഷറഫ് അഷറഫി, ഹിദായ സെക്രട്ടറി നിസാം, കൗൺസിലർമാരായ ഗായത്രി, സുമതി, പി.വി. മണി, പൊതുപ്രവർത്തകൻ സായി ദാസ് എന്നിവർ ആശംസാപ്രസംഗം നടത്തി.
പി.എൻ. ഷാനിദ് സ്വാഗതവും അഫ്സൽ സി.എച്ച്. നന്ദിയും രേഖപ്പെടുത്തി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ