കാഞ്ഞങ്ങാട്: മൂന്ന് പതിറ്റാണ്ട് കാലമായി കാഞ്ഞങ്ങാട്ടെ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാഞ്ഞങ്ങാട് മുസ്‌ലീം വെല്‍ഫെയര്‍ സൊസൈറ്റി പതിവ് പോലെ ഇത്തവണയും വിപുലമായ രീതിയില്‍ റമദാന്‍ റിലീഫ് നടത്തി.
നിര്‍ധന പെണ്‍കുട്ടിക്കുള്ള സ്വര്‍ണ്ണാഭരണം സി മുഹമ്മദ് കുഞ്ഞിക്ക് കൈമാറി മുഖ്യരക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റും പുതുവസ്ത്രങ്ങളും ചികിത്സാ സഹായങ്ങളും തൊഴിലുപകരണവും ചടങ്ങില്‍ കൈമാറി. ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി ആധ്യക്ഷം വഹിച്ചു. ഹോസ്ദുര്‍ഗ് ടൗണ്‍ ഇമാം ഒ പി അബ്ദുള്ള സഖാഫി റമദാന്‍ സന്ദേശവും കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി മുഖ്യ പ്രഭാഷണവും നടത്തി.
തൊഴിലുപകരണം ട്രഷറര്‍ തായല്‍ അബ്ദുറഹ്മാന്‍ ഹാജിയില്‍ നിന്ന് ആവിക്കല്‍ മുഹമ്മദ് കുഞ്ഞിയും, ചികിത്സാ സഹായം എ ഹമീദ് ഹാജിയില്‍ നിന്ന് സി എച്ച് അബ്ദുള്‍ ഹമീദ് ഹാജിയും, പുതുവസ്ത്രങ്ങള്‍ സൗദി അബൂബക്കര്‍ ഹാജിയില്‍ നിന്ന് എം കെ ലത്തീഫും, റമദാന്‍ കിറ്റ് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയില്‍ നിന്ന് എകെ മുഹമ്മദും, ഭവന നിര്‍മ്മാണ സഹായം എം കെ അബ്ദുള്‍റഷീദില്‍ നിന്ന് ഇബ്രാഹിം പാലാട്ടും ഏറ്റുവാങ്ങി. സത്താര്‍ ആവിക്കര, എ പി അബ്ദുള്‍ കരീം, ഹക്കീം അട്ടേങ്ങാനം, ബഷീര്‍ കൊത്തിക്കാല്‍ എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ ടി റംസാന്‍ ആറങ്ങാടി സ്വാഗതവും, എം ഇബ്രാഹിം നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ