ഒടുവില്‍ ആ പ്രതികരണം വന്നു. യുദ്ധത്തിന്റെ പന്ത്രണ്ടാം ദിനം ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഇറാന് പിന്തുണയറിയിച്ചു.
ഇറാനെതിരെ യുഎസും ഇസ്രാഈലും നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമെന്നും ലോകസമാധാനം തകര്‍ക്കുകയും ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്‍ പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ