ചൊവ്വാഴ്ച, മാർച്ച് 17, 2026


കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് എം.​കെ. മു​നീ​ർ. സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മി​ക​ച്ച​താ​ണെ​ന്നും പാ​ർ​ട്ടി തീ​രു​മാ​ന​ത്തെ പൂ​ർ​ണ​മ​ന​സോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മു​നീ​ർ പ​റ​ഞ്ഞു.

കൊ​ടു​വ​ള്ളി​യി​ൽ ഇ​ക്കു​റി എം.​കെ. മു​നീ​റി​ന് പ​ക​രം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ആ​ണ് ലീ​ഗി​നാ​യി ജ​ന​വി​ധി തേ​ടു​ക. പി.​കെ. ഫി​റോ​സ് ഉ​ൾ​പ്പെ​ടെ 25 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.  യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യ പ​ട്ടി​ക​യാ​ണി​തെ​ന്ന് എം.​കെ. മു​നീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ താ​ൻ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം പാ​ർ​ട്ടി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  ത​നി​ക്ക് പ​ക​രം വ​രു​ന്ന​ത് തി​ക​ച്ചും യോ​ഗ്യ​രാ​യ യു​വാ​ക്ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മു​നീ​ർ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ മ​ത്സ​രി​ക്കും എ​ന്ന​ത് പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും മു​നീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ