ബുധനാഴ്‌ച, മാർച്ച് 18, 2026


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ വികസന ആവശ്യങ്ങള്‍ ഉന്നയിച്ചും, മംഗള എക്‌സ്പ്രസ് ഉള്‍പ്പെടെ നഷ്ടപ്പെട്ട ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിക്ക്  റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം നിവേദനം സമര്‍പ്പിച്ചു.


പുതുതായി സ്റ്റോപ്പ് അനുവദിച്ച അമൃത് ഭാരത് എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട്ട് ആദ്യമായി എത്തിയ അവസരത്തിലായിരുന്നു നിവേദനം കൈമാറിയത്. അമൃത് ഭാരത് എക്‌സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചതിന് മന്ത്രിയോട് പ്രത്യേകം നന്ദിയും അറിയിച്ചു.


കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനി ല്‍ നടന്ന സ്വീകരണ ചടങ്ങില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്ത് കുമാര്‍, റെയില്‍വേ കൊമേഴ്സ്യല്‍ സൂപ്രണ്ട് അഷ്‌റഫ്, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലക്ഷ്മി, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍, കോഡിനേറ്റര്‍ ഷബീര്‍ ഹസ്സന്‍, ഗിരിജ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് ബൊക്കെ നല്‍കി സ്വീകരണം നല്‍കി.


കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍, സ്റ്റേഷന്‍ വികസനം, കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍, സമയക്രമ പുനഃക്രമീകരണം, യാത്രക്കാരുടെ സൗകര്യവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.


മലബാര്‍ മേഖലയിലെ റെയില്‍വേ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി മുന്‍പ് രാജീവ് ചന്ദ്രശേഖറിന് തലശ്ശേരിയില്‍ സമര്‍പ്പിച്ച നിവേദനത്തിന്റെ പകര്‍പ്പും ഫോളോ-അപ്പ് ആയി മന്ത്രിക്ക് കൈമാറി.


സ്വന്തം വകുപ്പ് അല്ലെങ്കിലും വിഷയങ്ങള്‍ അനുയോജ്യമായ രീതിയില്‍ പരിശോധിച്ച് ബന്ധപ്പെട്ട റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.


Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ