ശനിയാഴ്‌ച, മാർച്ച് 28, 2026


 അജാനൂർ : ഗവർമെന്റ് മാപ്പിള എൽ പി സ്കൂൾ അജാനൂർ 99 ആം വാർഷികോത്സവം മാർച്ച് 31ന് വൈകുന്നേരം 7 മണിക്ക്  ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്   അബ്ദുൽ റാസിക് സി ഉദ്ഘാടനം ചെയ്യും. മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞഹമ്മദ് പാലക്കി മുഖ്യാതിഥിയാവും. അടുത്ത ഒരു വർഷം നീണ്ടു നിൽക്കുന്ന  നൂറാം വാർഷിക പരിപാടിയുടെ പ്രഖ്യാപനം  എം ബി അഷ്‌റഫ് നടത്തും. ബേക്കൽ  എഇഒ കെ സുരേന്ദ്രൻ, ബേക്കൽ ബി ആർ സി ബിപിസി അബ്ദുൽസലാം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സുധീഷ് കൃഷ്ണൻ എന്നിവർ പങ്കെടുക്കും. സ്കൂൾ കുട്ടികളുടെയും പൂർവ വിദ്യാർത്ഥികളുടെയും  വിവിധയിനം കലാപരിപാടികൾ നടക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം സി കുഞ്ഞഹമ്മദ് പാലക്കി നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ബി ഷംസീർ, എച്ച് എം  ഗുലാം മുഹമ്മദ്, പിഎം ഫൈസൽ, സി എച്ച് സുലൈമാൻ, ഷെയഷാദ് ബാംഗ്സൺ, ഷബീർ ഹസ്സൻ എന്നിവർ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ