വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026


ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. തൃശൂർ‌ വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സംഭവവുമായി ബന്ധപ്പട്ട് സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 4നാണ് രാജു ദുബായിൽനിന്ന് എത്തിയത്. ദുബായിലേക്ക് തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുപേർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചേയാണ് അടി ഉണ്ടായത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ