വെള്ളിയാഴ്‌ച, ഏപ്രിൽ 10, 2026


കാഞ്ഞങ്ങാട്: കേരളത്തില്‍ യുഡിഎഫ് ജയിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് ഉദുമയായിരിക്കുമെന്നും ഉദുമയില്‍ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്നും കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.നീലകണ്ഠനും പ്രവര്‍ത്തകര്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയെടുകൂടിയാണ് ഇന്ന് രാവിലെ ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് കീഴെ നിരവധി കമന്‍റുകള്‍ വരികയും പോസ്റ്റ് വിവാദമാവുകയും ചെയ്തതോടെ മിനുട്ടുകള്‍ക്കകം അദ്ദേഹം ഫേ സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ നവമാധ്യമങ്ങളില്‍ അതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുകയാണ്. ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.നീലകണ്ഠനോടൊപ്പം പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പെരിയ ബാലകൃഷ്ണന്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ