കാഞ്ഞങ്ങാട്: അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് അതിഥ്യയേത്വമരുളുന്ന എസ്.എഫ്.എ അംഗീകൃതഅഖിലേന്ത്യ സെവൻസ് ഇന്ന് മുതൽ
എം.ബി.എം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ട് അതിഞ്ഞാലിൽ തുടങ്ങും. ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ സ്കൈ ബ്ലുഎടപ്പാൾ ടൗൺ ടീം അരിക്കോടിനെ നേരിടും. റോയൽ സ്‌റ്റാർ മുട്ടുന്തല,
ജിംഖാന തൃശൂർ,ബി.എഫ്.സി പാണ്ടിക്കാട്, യുനൈറ്റഡ് കൊളവയൽ, എഫ്.സി കൊണ്ടോട്ടി, ഓഫാൻസ് കിഴൂർ, യൂനിറ്റി കൈതക്കാട്, കെ.എഫ്സി കാളിക്കാവ്, ബ്രദേഴ്സ് തെക്കെപ്പുറം, ഇട്ടമ്മൽ ലക്കി സോക്കർ കോട്ടപുറം, വെസ്റ്റ്ബെല്ല, ഫിറ്റ് വെൽകോഴിക്കോട്, മൊഗ്രാൽ ബ്രദേഴ്‌സ് മൊഗ്രാൽ, ഗ്രീൻസ്‌റ്റാർ കോട്ടപ്പുറം, ശാസ്‌ത മെഡിക്കൽ തൃശൂർ, സിറ്റി സൺ ഉപ്പള, ബ്രദേഴ്സ് കാഞ്ഞങ്ങാട്, സോക്കർ ഷോർണ്ണൂർ തുടങ്ങിയ ടീമുകൾ മൽസരങ്ങളിൽ മാറ്റുരക്കും.ഏപ്രിൽ30 വരെയാണ് മൽസരം നടക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ