തിങ്കളാഴ്‌ച, ഏപ്രിൽ 13, 2026


കാഞ്ഞങ്ങാട് :  അതിഞ്ഞാൽ അരയാൽ ബ്രദേർസ് ആതി ഥേയത്വമരുളുന്ന  എസ്.എഫ്.എ അംഗീകൃത രണ്ടാമത് മൻസൂർ ഹോസ്പിറ്റൽ പ്രൈസ് മണിക്കും പൂച്ചക്കാട് അന്തുമാൻ ഹാജി മെമോറിയൽ ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റ് ആവേശോജ്വല തുടക്കം. അതിഞ്ഞാൽ എം.ബി.എം ഗ്രൗണ്ടിൽ ലീൻ ഗ്രൂപ്പ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന പ്രൗഡ ഗംഭീരമായ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ഡോ: അഷറഫ് കുറ്റിക്കോൽ നിർവഹിച്ചു.മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ്‌ റാഫി, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി, ഇഖ്ബാൽ ഹെയർ സെക്കന്ററി സ്കൂൾ ചെയർമാൻ എം.ബി.എം അഷറഫ് തുടങ്ങിയവർ മുഖ്യാഥിതികൾ ആയിരുന്നു.സംഘാടക സമിതി ചെയർമാൻ എം.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു, വർക്കിങ് ചെയർമാൻ മട്ടൻ മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ബഷീർ വെള്ളിക്കോത്ത്,മുഹമ്മദ്‌ കുഞ്ഞി പാലക്കി,തെരുവത്ത് മൂസ ഹാജി,കരീം. പി,ഖാലിദ് അറബിക്കാടത്ത്, പി.കെ. അബ്ദുള്ള ഹാജി,വി. കെ. അബ്ദുള്ള ഹാജി, ബഷീർ ചിത്താരി,സി. എച്ച്. നിസാമുദ്ധീൻ,കുഞ്ഞബ്ദുള്ള യുറോ,സി. കുഞ്ഞാമിന തുടങ്ങിയവർ സംസാരിച്ചു.  എസ്.എഫ്. എയുടെ പതാക സ്റ്റേറ്റ് സെക്രട്ടറി സലാഹുദ്ധീൻ ഉയർത്തി.അരയാൽ ബ്രദേർസിന്റെ പതാക ഉയർത്തൽ കർമ്മം പ്രസിഡന്റ് ഹമീദ് മൗവ്വൽ നിർവഹിച്ചു.എസ് എഫ് എ ഭാരവാഹികളായ പി.എം. എ. റഹ്മാൻ,സൈനുദ്ധീൻ സന്നിതരായിരുന്നു. പി.എം. ഫാറൂഖ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് കാണിക്കളെ ഏറെ നേരം ആകർഷിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ മേഖലയുടെ സമാധാനത്തിന് വേണ്ടി സിദ്ധീഖ്‌ ചേരെക്കാടത്ത് രചിച്ച പ്രാർത്ഥന സന്ദേശം കൈമാറി. ആദ്യ പകുതിയിൽ 7.35 മിനിറ്റിൽ എടപ്പാൽ താരം മമ്മദ് സെന്ററിൽ നിന്നും തൊടുത്തു വിട്ട ഗോൾ എടപ്പാൽ മുന്നിട്ട് നിന്നെങ്കിലും 22ാം മിനുട്ടിൽ  ഹാപ്പി കിള് രിയ താരം അലോയി തിരിച്ചടിച്ചു സമനിലയിൽ തളച്ചിടുകയായിരുന്നു. 32ാം മിനുട്ടിൽ ഹാപ്പി കിള്രിയയുടെ വലയിലേക്ക് ഇമ്രാന്റെ ബൂട്ടിൽ നിന്നും ചീറി പാഞ്ഞു വന്ന ഗോൾ 2-1 ലായി മുന്നിട്ടു നിന്നു. തുടർന്ന് 44ാം മിനുട്ടിൽ ലാൻട്രോ കൂടി ഹാപ്പി കിള്രിയയുടെ വല കുലുക്കിയപ്പോൾ 3-1ന് സ്കൈ ബ്ലൂ എടപ്പാൽ വിജയികളായി. മികച്ച കളിക്കാരനായി സ്കൈ ബ്ലൂ എടപ്പാളിന്റെ ന്റെ ആഷിക്ക് അർഹനായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ