വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത്. 34 വയസാണ് പ്രായം. ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ഇത്തരത്തിലൊരു ദുരന്തമുണ്ടാകുന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപാണ് മരിച്ചത്. ദിലീപിന്റെ കൈയിൽ ഒന്നിലേറെ ഗുണ്ടുകളുണ്ടായിരുന്നു. കൈയിൽ ചേർത്തുപിടിച്ചിരുന്ന ഗുണ്ടിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിച്ചു. തുടർന്ന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ദിലീപിന് അതീവഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ