വ്യാഴാഴ്‌ച, ഏപ്രിൽ 16, 2026


കാഞ്ഞങ്ങാട് 13 വയസുകാരനായ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പകൽ സമയങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർക്ക് ജാഗ്രത നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥ വകുപ്പ്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ