കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ കയറി മാവിന്റെ കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അജാനൂര്‍ തെക്കേപ്പുറം സ്വദേശി മരിച്ചു. തോട്ടം ഉടമ പടിഞ്ഞാറേക്കര കമ്മാടത്ത് ഹൗസില്‍ കെ.പി അബ്ദുല്‍ ഹക്കീം(57) ആണ് മരിച്ചത്. കഴിഞ്ഞമാസം 24ന് രാവിലെയായിരുന്നു അപകടം. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് വീണത്. മംഗളൂരു കെ.എം.സി ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയായിരുന്നു മരണം. പ്രമുഖ കര്‍ഷകന്‍ പരേതരായ ചീനമ്മാടത്ത് മുഹമ്മദ് കുഞ്ഞിയുടെയും കമ്മാടത്ത് കുഞ്ഞലീമയുടെയും മകനാണ്. ഭാര്യ: ഹംനത്ത് (പരയങ്ങാനം). മക്കള്‍: മുഹമ്മദ് ഹാഷിര്‍, മുഹമ്മദ് ഹാമിഷ് (ഇരുവരും ദുബായ്), മുഹമ്മദ് ഹാതിം (കാനഡ), മുഹമ്മദ് ഹാഫിസ് (വിദ്യാര്‍ത്ഥി മംഗളൂരു). സഹോദങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ഡോ. അബ്ദുല്‍ റഹ്മാന്‍ (ഖത്തര്‍), കുഞ്ഞഹമ്മദ്, കെ.പി അബ്ദുല്‍ സലാം (കമ്മാടത്ത് ഇന്റീരിയേഴ്‌സ് കാഞ്ഞങ്ങാട്), ഖദീജ, ഫാത്തിമ, സുഹറ, നഫീസത്ത്, പരേതനായ ഹംസ.
കബറടക്കം ഇന്ന് മഗ്‌രിബ് നിസ്കാരാന്തരം തെക്കേപ്പുറം ജുമാ മസ്ജിദിൽ

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ