കാഞ്ഞങ്ങാട്:പതിനേഴുകാരനെ പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയില്‍ 36 കാരിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടർ നടപടികള്‍ രാജപുരം പൊലീസായിരിക്കും കൈക്കൊള്ളുക. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് 36 കാരിക്കെതിരെ പരാതി നല്‍കിയ പരാതിക്കാരന്‍. ആദ്യത്തെ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36 കാരിയുടെ പീഡനത്തിനു ഇരയായ കാര്യം ആണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ