ബുധനാഴ്‌ച, ഏപ്രിൽ 29, 2026


കാഞ്ഞങ്ങാട്: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് യൂണിറ്റ് നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങൾശ്രദ്ധേയമായി. സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ സംഘടിപ്പിച്ച പരിപാടി മനുഷ്യസ്നേഹത്തിന്റെ നന്മ നിറച്ചൊരു സന്ദേശമായി മാറി.


നഗരത്തിലെ “നന്മ മരചുവട്ടിൽ” ഭക്ഷണ വിതരണം നടത്തി. സാധാരണക്കാർക്കും വഴിയാത്രക്കാർക്കും ഏറെ ആശ്വാസമായ ഈ ഭക്ഷണവിതരണം നിരവധി ആളുകൾക്ക് ഉപകാരമായി.


ഇതിനൊപ്പം, കനത്ത വേനൽച്ചൂടിൽ വലയുന്ന ജനങ്ങൾക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കുടിവെള്ളവും മോരും വിതരണം ചെയ്തു. ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ദാഹം മാറാൻ ഈ സേവനം ഏറെ പ്രയോജനകരമായി. യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർക്ക് ഇത് വലിയ ആശ്വാസമായി.


സേവനമനോഭാവം മുൻനിർത്തി സംഘടിപ്പിച്ച എം.എസ്.എസ് കാഞ്ഞങ്ങാട് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ സ്വീകാര്യത നേടി. മനുഷ്യസ്നേഹവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഇടപെടലുകൾ മറ്റ് സംഘടനകൾക്കും പ്രചോദനമാകുമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഖാലിദ് സി പാലക്കി, സംസ്ഥാന സെക്രട്ടറി പി എം അബ്ദുൽ നാസർ, സെക്രട്ടറി അൻവർ ഹസ്സൻ, ട്രഷറർ  അസൈനാർ എം,  ഹാറൂൺ ചിത്താരി , ശംസുദ്ധീൻ മാട്ടുമ്മൽ, എ  കെ അബ്ദുല്ല, ടി മുഹമ്മദ് അസ്‌ലം, സുബൈർ തെക്കേപ്പുറം, സലാം കേരള എന്നിവർ സംബന്ധിച്ചു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ