പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് തുകയെല്ലാം അടച്ച് യാത്ര തിരിക്കാനായി ഒരുങ്ങിയിരിക്കുന്ന തീര്‍ത്ഥാടകരില്‍ നിന്ന് വിമാന ടിക്കറ്റിന്റെ പേരില്‍ വീണ്ടും ഭീമമായ തുക ആവശ്യപ്പെട്ട് ഇരുട്ടടി. നേരത്തെ വിമാന ടിക്കറ്റിന്റെ അടക്കമുള്ള തുക നല്‍കി യാത്രാ തീയതി അടക്കം തീരുമാനിച്ചതാണ്. അതിനിടെ ഇന്നലെയാണ് ഹജ്ജ് കമ്മിറ്റിയില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് പുതിയ സന്ദേശം ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റ് പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ മൂലം വിമാന ഇന്ധന വിലയില്‍ ഉണ്ടായ വന്‍ വില വര്‍ധനവിനെ തുടര്‍ന്ന് കൂടുതല്‍ തുക അടക്കാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് പുതിയ നിര്‍ദ്ദേശം. സ്വകാര്യ കമ്പനികള്‍ വഴി യാത്ര തിരിക്കുന്നവര്‍ 25,000 രൂപയും ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പുറപ്പെടുന്നവര്‍ 10,000 രൂപയും കൂടുതലായി അടക്കണമെന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇത് സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയായി. നിര്‍ദ്ദിഷ്ട സമയത്തിനകം തുക അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. ആവശ്യപ്പെട്ട തുകകളെല്ലാം അടച്ച് യാത്രക്ക് ഒരുങ്ങി നില്‍കുന്ന വേളയില്‍ വീണ്ടും ഭീമമായ തുക ആവശ്യപ്പെട്ടത് ഹജ്ജ് തീര്‍ത്ഥാടകരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. കാസർഗോഡ്പ്രാദേശിക വാർത്തകൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ