കാഞ്ഞങ്ങാട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 16കാരി ഗർഭിണിയായതായി കണ്ടെത്തി.
സംഭവത്തിൽ 16കാരനെതിരെ ഹോസ്ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഹോസ്ദുർഗ്സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് എത്തി മൊഴിയെടുത്തു.
മൊഴിയിലാണ് 16കാരൻ പീഡിപ്പിച്ചതായി വ്യക്തമായത്.
ഉത്സവ സ്ഥലത്തും പിന്നീട് ട്യൂഷൻ സെന്ററിലും വച്ചാണ് പരിചയപ്പെട്ടതെന്ന് പറയുന്നു.
പ്രതിയായ 16കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ