നീലേശ്വരം: എളത്തേരി തട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു നാല് നാലരവയസുകാരി മരിച്ചു. കുറുവാട്ടെ ശരത് ചന്ദ്രന്‍, അജിത ദമ്പതികളുടെ മകളായ ഋതുചന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൂട്ടിയിട്ട മരപ്പലകൾക്കിടയിലേക്ക് വീണ കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് കുട്ടിക്ക് മൂർഖന്‍റെ കടിയേറ്റത്. ഉടന്‍ തന്നെ നർക്കിലക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്‍റിവെനം ഇല്ലാത്തതിനാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ പയ്യന്നൂരിലെ ആശുപത്രിയിൽ നിന്നും ആന്‍റിവെനം നൽകിയെങ്കിലും മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും കുട്ടി ഗുരുതരാവസ്ഥയിലായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ