ശനിയാഴ്‌ച, ജൂൺ 20, 2026



കാഞ്ഞങ്ങാട്: സെൻട്രൽ ചിത്താരി ഹിമായത്തുൽ ഇസ്‌ലാം മദ്രറസയ്ക്ക് വേണ്ടി പണിത പുതിയ ഹൈടെക് മദ്രസാ കെട്ടിടത്തിൻ്റെ ഉൽഘാടനവും, പൊതു  സമ്മേളനവും 2026 ജൂൺ 21 ഞായർ  വൈകിട്ട് 4 :30  മണിമുതൽ ജുമാമസ്ജിദ് അങ്കണത്തിൽ വെച്ച് നടക്കും .


ജമാഅത്ത് കമ്മിറ്റി  പ്രസിഡൻ്റ്  സി കെ അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ സിബി അബ്ദുല്ല സ്വാഗതം പറയും ,കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയാകും 

ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് കമ്മിറ്റി ട്രഷറർ കക്കൂത്തിൽ ഹസൈനാർ  ഹാജി,ഖത്തീബ് മുഹമ്മദ് ഫൈസി തുടങ്ങിയ പ്രമുഖ വ്യക്തികളും, വിവിധ ജമാഅത്തിലെ പ്രതിനിധികളും ചടങ്ങിൽ ആശംസ പ്രസംഗം നടത്തും. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി സി എം ബഷീർ ചടങ്ങിൽ നന്ദിയും പറയും

തുടർന്ന് കല്ലഞ്ചിറ അൻവാറുൽ ഹുദാ ദഫ് സംഘത്തിന്റെ മെഗാ ദഫ് മുട്ട് പ്രദർശനവും നടക്കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ