തിങ്കളാഴ്‌ച, ജൂൺ 29, 2026




കാഞ്ഞങ്ങാട് പ്രസ്  ഫോറം സ്ഥാപക പ്രസിഡന്റ് എം.വി ദാമോദരന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ മികച്ച വാര്‍ത്തക്കുള്ള അവാര്‍ഡിനു കാഞ്ഞങ്ങാട് മാതൃഭൂമി റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ അര്‍ഹനായി. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡിന് ന്യൂസ് മലയാളം റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവനും ടി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ഗ്രാമീണ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി റിപ്പോര്‍ട്ടര്‍ പി.ശില്‍പ്പയും അര്‍ഹയായി. ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി രാമുണ്ണി സ്മാരക അവാര്‍ഡിന് പി പ്രവീണ്‍കുമാറും അര്‍ഹനായി.

ജൂറി ചെയര്‍മാന്‍ രവീന്ദ്രന്‍ രാവണേശ്വരം, അംഗങ്ങളായ ഫസലു റഹ്‌മാന്‍, ബാബു കോട്ടപ്പാറ, കെ.വി ബൈജു, എന്നിവരാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 5001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് അവാര്‍ഡ്.

ജൂലായ് 7ന് കാഞ്ഞങ്ങാട്ട് അവാര്‍ഡു സമ്മാനിക്കും. പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ചടങ്ങില്‍വിതരണം ചെയ്യും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ