ശനിയാഴ്‌ച, ഓഗസ്റ്റ് 08, 2026



കാഞ്ഞങ്ങാട് | പഴയകടപ്പുറം മുഹ്‌യിദ്ദീൻ ജമാഅത്ത് കമ്മിറ്റിയും മനാറുൽ ഉലൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന ശൈഖുനാ ആലംപാടി ഉസ്താദിന്റെ പതിനഞ്ചാം ആണ്ട് അനുസ്മരണ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പഴയകടപ്പുറം ജുമുഅ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് വൈസ് പ്രസിഡന്റ് എം. കെ അബൂബക്കർ ഹാജി പതാക ഉയർത്തി.

ഇന്ന് രാത്രി ഏഴരക്ക് കെ.പി അബ്ദുർറഹ്‌മാൻ സഖാഫിയുടെ നേതൃത്വത്തിൽ ശൈഖുനാ മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്ത് നടക്കും. എട്ടിന് നടക്കുന്ന മതപ്രഭാഷണം ജമാഅത്ത് പ്രസിഡന്റ് കെ.പി അബ്ദുൽഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ മുദർരിസ് ഹാഫിള് ഉനൈസ് സഖാഫി ഉദ്ഘാടനം ചെയ്യും. ഡോ.ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും.

ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുസ്സത്താർ പഴയകടപ്പുറം സ്വാഗതവും സെക്രട്ടറി എം.കെ മഹ്‌മൂദ് നന്ദിയും പറയും.

നാളെ രാവിലെ അബ്ദുർറഹ്‌മാൻ ഇബ്നു ശൈശേഖ് തങ്ങളുടെ നേതൃത്വത്തിൽ ആലംപാടി ഉസ്താദ് മഖാം സിയാറത്ത്, ഖത്മുൽ ഖുർആൻ നടക്കും. പത്തിന് മൗലിദ് ദിക്റ് മജ്ലിസിന് സയ്യിദ് ഹസനുൽ അഹ്ദൽ നേതൃത്വം നൽകിും.

പതിനൊന്നിന് ആലംപാടി ഉസ്താദ് അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മനാറുൽ ഉലൂം പ്രസിഡന്റ് പി.എം കുഞ്ഞബ്ദുല്ല ദാരിമി അധ്യക്ഷത വഹിക്കും. മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാർ ആമുഖ പ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണവും നടത്തും. അബ്ദുസ്സത്താർ സഖാഫി പുത്തൂർ, കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി, വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി മുഹിമ്മാത്ത് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.

ജമാഅത്ത് ജനറൽ സെക്രട്ടറി സി.പി അഹ്‌മദ്‌ സ്വാഗതവും പി.എ അമീർ നന്ദിയും പറയും.

മറ്റു പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും വിവിധ ദിവസങ്ങളിൽ സംബന്ധിക്കും. അന്നദാനത്തോടെ പരിപാടി സമാപിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ