കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹായത്തുൽ ഇസ്ലാം മദ്രസയുടെ മിലാദ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ തീം സോങ് പ്രകാശനം ചെയ്തു. വ്യവസായ പ്രമുഖൻ സുബൈർ ജപ്പാൻ തീം സോങ്ങിന്റെ ലോഞ്ചിങ് നിർവഹിച്ചു. ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് ഹബീബ് കുളിക്കാട് അധ്യക്ഷത വഹിച്ചു, ഖത്തീബ് ജുനൈദ് ജലാലി പ്രാർത്ഥന നിർവഹിച്ചു.
ചടങ്ങിൽ ജമാഅത്ത് ജനറൽ സെക്രട്ടറി കെയു ദാവൂദ്, ട്രഷറർ ബഷീർ മാട്ടുമ്മൽ, വൈസ് പ്രസിഡന്റ് ഹനീഫ ബി.കെ, സെക്രട്ടറി ഹാറൂൺ ചിത്താരി, മീലാദ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ബറക്കാത്ത്, കൺവീനർ സി കെ കരീം, ഭാരവാഹികളായ മശ്ഹൂദ് കുളത്തിങ്കാൽ, അൻസാരി മാട്ടുമ്മൽ, സത്താർ കൊളവയൽ, ഖത്തർ മുഹമ്മദ് കുഞ്ഞി, ഷഫീഖ്, ഷറഫു ബെസ്റ്റ് ഇന്ത്യ, അബ്ദുള്ള സഅദി, ഷാഫി ചിത്താരി, സി എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി, മൂസ റൈറ്റർ, ഇഖ്ബാൽ കുളിക്കാട്, സിപി സുബൈർ, ഹനീഫ കുളത്തിങ്കാൽ, ഹനീഫ ചാപ്പയിൽ, മുഹമ്മദ് കുഞ്ഞി ചാപ്പയിൽ, ഉസാമ മുബാറക്ക്, എകെ സുബൈർ, ഖാലിദ് കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
Photo: സൗത്ത് ചിത്താരി ഹായത്തുൽ ഇസ്ലാം മദ്രസയുടെ മിലാദ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ തീം സോങ് വ്യവസായ പ്രമുഖൻ സുബൈർ ജപ്പാൻ ലോഞ്ചിങ് നിർവഹിക്കുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ