വ്യാഴാഴ്‌ച, സെപ്റ്റംബർ 24, 2026


കാസർകോട്: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ബഹുസ്വര സമൂഹത്തിലെ മുസ്ലിം’ എന്ന വിഷയത്തിൽ ടേബിൾ ടോക്ക് പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 26, 27 തീയതികളിൽ കോഴിക്കോട് നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.


എം.എസ്.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ പി.എം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.പി. ഇസ്മായിൽ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് പി.എം. സ്വാഗതം പറഞ്ഞു.

എം.എസ്.എസ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് പാലക്കി ഹംസ മുഖ്യപ്രഭാഷണം നടത്തി.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്ല കുഞ്ഞ് പി.എസ്., കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഇർഷാദ് ഹുദവി ബദിര, ഐ.എസ്.എം ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് മാക്കോട്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ശരീഫ് എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.


മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളിൽ ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളും പൈതൃകവും കാത്തുസൂക്ഷിച്ചുകൊണ്ട് മുസ്ലിം സമൂഹം ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയും ബഹുസ്വര സമൂഹത്തിൽ ഉത്തരവാദിത്തപൂർണമായ ജീവിതം നയിക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.


എം.എസ്.എസ് വനിതാ വിങ് കാസർകോട് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റിന്റെ വസതിയിൽ നടന്ന പരിപാടിയിൽ കെ.എഫ്. ഇഖ്ബാൽ മഞ്ചേശ്വരം, ഇർഫാന ഇഖ്ബാൽ, ജില്ലാ പഞ്ചായത്ത് അംഗം കൂക്കൽ ബാലകൃഷ്ണൻ എന്നിവർ അതിഥികളായി.


എം.എസ്.എസ് ജില്ലാ വൈസ് പ്രസിഡന്റ് ജിദ്ദ അബ്ദുല്ല, സംസ്ഥാന സമിതി അംഗങ്ങളായ റഫീഖ് എസ്,  കാസർകോട് യൂണിറ്റ് പ്രസിഡന്റ് ജലീൽ മുഹമ്മദ്, സെക്രട്ടറി സമീർ ആമസോണിക്, ട്രഷറർ മുബാറക്ക് അബു, മുസമ്മിൽ ടി എച്ച്.ബഷീർ കുശാൽ, മാഹിൻ ഹാജി പടന്ന, ടി.പി. കുഞ്ഞബ്ദുള്ള, ഷാഫി നെല്ലിക്കുന്ന്, സ്കാനിയ ബദിര, നൗഷാദ് ബായിക്കര. റഹ്മാൻ തെരുവത്ത്. റാഷിദ് പൂരണം. അൽത്താഫ് പള്ളം. എന്നിവരും വനിതാ ഭാരവാഹികളായ ഷംഷാദ്, സായിറ വിന്നർ, സബാന ഷാഫി തുടങ്ങിയവരും വിവിധ യൂണിറ്റ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.

നാസർ ചെമനാട് നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ