കാഞ്ഞങ്ങാട്: സെപ്റ്റംബർ മാസം കുട്ടികളിലെ ക്യാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് കുടുംബാംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയനാട്ടിലെ ബാണാസുര മൗണ്ടൈൻ വ്യൂ റിസോർട്ടിൽ നടന്ന പരിപാടിയിൽ ലയൺസ് മുൻ സോൺ ചെയർപേഴ്സൺ അൻവർ ഹസൻ ക്ലാസിന് നേതൃത്വം നൽകി.
കുട്ടികളിലെ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, ലഭ്യമായ ചികിത്സാരീതികൾ, രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. കുടുംബങ്ങളിൽ ആരോഗ്യ അവബോധം വർധിപ്പിക്കുന്നതിലൂടെ രോഗം തുടക്കത്തിലേ കണ്ടെത്താനും ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ് പ്രസിഡണ്ട് ഷക്കത്തലി എ.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് സി.എം. സ്വാഗതം ആശംസിച്ചു. ക്ലബ് സെക്രട്ടറി ശ്രീകുമാർ പള്ളഞ്ചി നന്ദി രേഖപ്പെടുത്തി.
സാമൂഹിക ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ