വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2026


കോഴിക്കോട്: അപൂര്‍വ ജനിതക രോഗമായ എസ്എംഎ (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ബാധിച്ച കല്ലുരുട്ടിയിലെ മൂന്നു കുട്ടികളുടെയും കുടുംബത്തെ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു.


ഓമശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുണ്‍ - ഷാല്‍മി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുണ്‍, ഈഥന്‍ മോസസ് അരുണ്‍, ഒലിവര്‍ ജോനാ അരുണ്‍ എന്നിവരുടെ വീട്ടിലെത്തിയാണ് അദ്ദേഹം ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ചികിത്സാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.


കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് കേരളത്തിന്‍റെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ മാനവികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാവരും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ