മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടന വിവാദത്തിനിടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കള്‍. സമസ്ത ഇകെ വിഭാഗം നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി വിഡി സതീശന്റെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്ന് സമസ്ത നേതൃത്വം പ്രതികരിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പിപി ഉമര്‍ മുസ്ലിയാര് കൊയ്യോടിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച. സമകാലിക സാഹചര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്ന് നേതൃത്വം പറയുന്നു. നിയമസഭ സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
സമസ്തയുടെ ശക്തിയും ജനകീയതയും ബോധ്യമുണ്ടന്നും സമസ്തക്ക് അര്‍ഹിക്കുന്ന പരിഗണന ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത നേതാക്കള്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ