അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ രൂപ രേഖയായി

അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ രൂപ രേഖയായി

കാഞ്ഞങ്ങാട്: 87 കോടി രൂപ ചിലവഴിച്ച് നിര്‍മാണം തുടങ്ങുന്ന അജാനൂര്‍ ഫിഷറീസ് ഹാര്‍ബറിന്റെ രൂപ രേഖയായി. കേരള സ്‌റ്റേറ്റ് ഹാര്‍ബര്‍ എഞ്ചനീറിംഗ് ഡിപാര്‍ട്ട് മെന്റ് തയ്യാറാക്കിയിരിക്കുന്ന രൂപ രേഖയാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാരിസ്ഥിതിക പഠനങ്ങള്‍ അടക്കം നടന്ന് കഴിഞ്ഞ അജാനൂര്‍ ഫിഷറീസ് ഹാര്‍ബറി ന്റെ രൂപ രേഖ കൂടി തയ്യാറായി കഴിഞ്ഞു. 80 കോടി രൂപയാണ് ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിനായി വേണ്ടി വരിക. ഏഴ് കോടി രൂപ ഇതിന്റെ ബണ്ട് നിര്‍മാണത്തിനും വേണ്ടി വരും. കഴിഞ്ഞ ദിവസം റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരനും ശ്രീ കുറുംബ ക്ഷേത്രം പ്രസിഡന്റ് രാജനും ക്ഷേത്ര സ്ഥാനികരും എ ഹമീദ് ഹാജി അടക്കമുള്ളവര്‍ ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയിരുന്നു. പാരിസ്ഥിതിക പഠനത്തിനായി ആറു മാസം വേണ്ടി വരു മെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി ഹാര്‍ബര്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു മെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments