ജില്ലയുടെ വികസനം 'കാസർകോടിനൊരിടം' കുമ്മനവുമായി ചർച്ച നടത്തി

LATEST UPDATES

6/recent/ticker-posts

ജില്ലയുടെ വികസനം 'കാസർകോടിനൊരിടം' കുമ്മനവുമായി ചർച്ച നടത്തി

കാസർകോട്: വികാസ് യാത്രയുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ കുമ്മനം രാജശേഖരനുമായി കാസർകോടിനൊരിടം പ്രതിനിധികൾ ചർച്ച നടത്തി. ജില്ലയുടെ വികസന ചർച്ചകൾക്കായി അഡ്വ: ശ്രീകാന്ത് ഇടപെട്ട് കാസർകോട് ബാങ്ക് ഹാളിൽ കാസർകോടിനൊരിടം കുമ്മനവുമായി ചർച്ചക്ക് അവസാരമൊരുക്കുകയായിരുന്നു.

         പ്രഖ്യാപനങ്ങളല്ല പരിഹാരങ്ങളാണ് കാസർകോടിനു ആവശ്യമെന്നു കുമ്മനം പറഞ്ഞു. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിജി മെഡിക്കൽ ആരംഭിക്കണമെന്ന കാസർകോടിനൊരിടം നിവേദനം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കുകയാണെങ്കിൽ എയിംസ് കാസർകോടിനു ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കും. ജില്ലയുടെ വികസന രൂപരേഖ തയ്യാറാക്കാനുള്ള വിദഗ്ദ്ധ സമിതിയിൽ കാസർകോടിനോരിടം പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ വികസന യോഗത്തിൽ കാസർകോടിനൊരിടത്തിനു വേണ്ടി ഡോ:ഷമീം, ഡോ:അഭിലാഷ്, കെപിഎസ്  വിദ്യാനഗർ, അഹ്‌റാസ് അബൂബക്കർ, ശിഹാബ് മൊഗർ, തൗസീഫ് എരിയാൽ, സഫ്‌വാൻ വിദ്യാനഗർ സംസാരിച്ചു.

Post a Comment

1 Comments

  1. ആരോഗ്യ മേഖലയിൽ ഒരു പാഡ് വികസ പ്രവർത്തനങ്ങൾ കാസർകോടിന് ആവാശ്യമുണ്ട്

    ReplyDelete