16 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച സംഭവം ; രണ്ടു പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് 15,18 വയസ്സ് പ്രായത്തിലുള്ളവര്‍

16 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ച സംഭവം ; രണ്ടു പ്രതികള്‍ അറസ്റ്റില്‍, പിടിയിലായത് 15,18 വയസ്സ് പ്രായത്തിലുള്ളവര്‍

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം പച്ചയ്ക്ക് കത്തിച്ച അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ധാനു ഭൂയിയാന്‍ എന്നയാളെയും കൂട്ടാളികളെയുമാണ് പോലീസ് പൊക്കിയത്. ബലാത്സംഗം ചെയ്തതിന് നാട്ടുക്കൂട്ടം 100 സിറ്റപ്പും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പ്രതികള്‍ പെണ്‍കുട്ടിയെ തീവെച്ച് കൊലപ്പെടുത്തിയത്.

നാട്ടുക്കൂട്ടം ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പ്രതിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പക വെച്ച് ഇവര്‍ വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറി പെണ്‍കുട്ടിയെ മറ്റു കൂട്ടാളികളുമായി ചേര്‍ന്ന് കത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ 15, 18 പ്രായത്തിലുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഒരു ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഭൂയിയാന്‍ അറസ്റ്റിലായത്.

മാതാപിതാക്കള്‍ വിവാഹത്തിന് പോയ സമയത്ത് പെണ്‍കുട്ടി അക്രമി തട്ടിക്കൊണ്ടു പോകുകയും രാജ കെന്‍ഡുവാ ഗ്രാമത്തിന് സമീപമുള്ള കാട്ടുപ്രദേശത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞ ശേഷമാണ് മാതാപിതാക്കള്‍ നാട്ടുക്കൂട്ടത്തിന് മുന്നിലേക്ക് പരാതിയുമായി പോയത്. തുടര്‍ന്നാണ് നാട്ടുക്കൂട്ടം 100 സിറ്റപ്പുകള്‍ എടുക്കാനും 50,000 രൂപ ഇരയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടത്.

Post a Comment

0 Comments