ആലുവ: അങ്കമാലിയില്‍ നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അങ്കമാലി സിഐ ഓഫീസ് വളപ്പിനടുത്താണ് സംഭവം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ഭര്‍ത്താവ് കൊന്നതാണെന്ന് ഭാര്യ പരാതി നല്‍കി. ഇതിനെതുടര്‍ന്ന് മണികണ്ഠന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി പാല്‍ കുടിക്കുന്നതിനിടെ ശിരസില്‍ കയറി കുഞ്ഞ് മരിക്കുകയും ഇതിനെതുടര്‍ന്ന് ദമ്പതികള്‍ അങ്കമാലി മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചു മൂടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നു.
രാവിലെ സുധ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് മണികണ്ഠനെതിരെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സുധയാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്. രണ്ടു പേരുടെയും മൊഴികള്‍ പൊലീസ് സ്വീകരിച്ചിട്ടില്ല.
കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. കൊച്ചിയില്‍ നിന്ന് ആര്‍.ഡി.ഒ അങ്കമാലിയിലേക്ക് തിരിച്ചിട്ടുണ്ട്.

0 Comments