ബോവിക്കാനം: ആലൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഇന്നലെ രാവിലെ ടി കെ അബ്ദുൽ ഖാദരിന്‍റെ നാല് വളർത്തു ആടുകളെ പന്ത്രണ്ടോളം വരുന്ന തെരുവു നായകൾ കടിച്ചുകൊന്നു. ഒരു ആടിനെ നായ കൊണ്ട് പോവുകയും ചെയ്തു. ആലൂർ മുണ്ടക്കൈ ഭാഗത്തുള്ള ജനങ്ങൾ തെരുവുനായ ശല്യം രൂക്ഷമായത്തോടെ ഭീതിയിലാണ്. സ്കൂൾ തുറക്കാറായ സമയത്ത് നായകളുടെ ശല്യം വർധിച്ചു വരുന്നത് രക്ഷിതാക്കളുടെ ഭീതി വര്‍ധിപ്പിക്കുന്നു. അധികാരികൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
വാര്‍ത്ത: ഇസ്മായില്‍ എം.കെ

0 Comments