ഷാർജ: ഐ.എം.സി.സി ഷാർജ കമ്മിറ്റിയുടെ റമദാൻ ഇഫ്താർ സംഗമം ഇന്ത്യൻ അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ഐ എ എസ് പ്രസിഡന്റ് ഇ. പി ജോൺസൺ ഉദ്ഘാടനം ചെയ്തു. ഐ.എം.സി.സി. യു എ ഇ പ്രസിഡന്റ് കുഞ്ഞാവുട്ടി ഖാദർ സാഹിബ്, ഐ എ എസ് സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ട്രഷറർ കെ ബാലകൃഷ്ണൻ, ഐ എം സി സി യു എ ഇ സെക്രട്ടറി ഖാൻ പാറയിൽ, ഹമീദ് സാഹിബ് (കെ എം സി സി പ്രസിഡന്റ്), ഷിബു ജോൺ (കോർഡിനേഷൻ കൺവീനർ), ജാബിർ (ഐ എ എസ് വൈസ് പ്രസിഡന്റ്), മാധവൻ പാടി , യൂസുഫ് സഹീർ, സഹദ് പുറക്കാട് , കെ എം കുഞ്ഞി, ഹനീഫ് തുരുത്തി, യൂനുസ് അതിഞ്ഞാൽ, അബ്ദുല്ല ബേക്കൽ തുടങ്ങി ഷാർജയിലെ വിവിധ സംഘടനാ നേതാക്കൾ സംബന്ധിച്ചു. ഐ എം സി സി പ്രസിഡന്റ് റഷീദ് താനൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി താഹിർ അലി പൊറോപ്പാട് സ്വാഗതവും ട്രഷറർ മനാഫ് കുന്നിൽ നന്ദിയും പറഞ്ഞു.
0 Comments