കാസറഗോഡ്: ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ റോഡിന് കുറുകേ താഴ്ന്ന നിലയിൽ ഹെവി വാഹനങ്ങൾക്ക് തടസ്സമാകുന്ന രീതിയിൽ കടന്നു പോയി കൊണ്ടിരിക്കുന്ന വൈദ്യുതലൈൻ പുതിയ പോസ്റ്റ് ഇട്ട് ഉയർത്തിക്കെട്ടി. അപകടാവസ്ഥ ചൂണ്ടി കാട്ടി എസ്.കെ.എസ്.എസ്.എഫ് ആലൂർ യൂണിറ്റ് വൈദ്യുത ബോഡ് അധിക്യതർക്ക് നിവേദനം നൽകുകയും ഇക്കാര്യം വിവിധ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
വൈദ്യുതലൈൻ ഉയർത്താൻ വേണ്ടി സഹകരിച്ച കെ.എസ്.ഇ.ബി അധികാരികളെയും മാധ്യമ സ്ഥാപനങ്ങളെയും എസ്.കെ.എസ്.എസ് എഫ് ആലൂർ യൂണിറ്റ് അഭിനന്ദിച്ചു.
0 Comments