കേരളത്തില്‍ സാധാരണക്കാർ കഴിയുന്നത് ഭീതിയോടെ: എ.കെ.എം.അഷ്‌റഫ്

കേരളത്തില്‍ സാധാരണക്കാർ കഴിയുന്നത് ഭീതിയോടെ: എ.കെ.എം.അഷ്‌റഫ്

മഞ്ചേശ്വരം : ക്രമസമാധാനം  തകർന്ന എൽ.ഡി.എഫ് ഭരണ കാലത്ത് കേരളത്തിലെ സാദാരണക്കാർ ജീവിക്കുന്നത് വളരെ ഭീതിയോടെയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്‌റഫ് പറഞ്ഞു. പോലീസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ട് മൂലം ക്രമ സമാധാന രംഗം തകർന്ന സാഹചര്യത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനകീയ വിചാരണ മഞ്ചേശ്വരം പോലീസ്സ്റേഷന് മുന്നിൽ ഉദ്ഘാടനം ചെയ്‍തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ സാദാരണക്കാർക്ക് സംരക്ഷണം ഉറപ്പു വരുത്തേണ്ട പോലീസ് പഴയ രാജ വാഴ്ചയെ ഓർമ്മിക്കുന്ന തരത്തിൽ മുഖ്യമന്ദ്രിയുടെ സുരക്ഷക്ക് വേണ്ടി ഓടുകയാണ് .നാട്ടിലെ ജനങ്ങൾക്ക് പുല്ല് വില കൽപ്പിക്കുന്ന  തരത്തിൽ സംസ്ഥാനത്തെ ക്രമ സമാധാന രംഗത്തിന്റെ തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments