ഉപ്പള: നഗരത്തില്‍ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സാമുഹ്യ ദ്രോഹികള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയില്‍ ഉപ്പള ടൗണും പരിസരപ്രദേശങ്ങളും മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. ഒടുവില്‍ പൊലീസെത്തി സംശയനിവാരണം നടത്തിയതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. കൊല്ലപ്പെട്ട കാലിയാറഫീഖിന്റെ മകന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് ഇന്നലെ സന്ധ്യയോടെ ഉപ്പള ടൗണില്‍ പ്രചരിപ്പിക്കപ്പെട്ടത്. നാലു ദിവസം മുമ്പ് രണ്ട് സംഘങ്ങള്‍ പരസ്പരം തോക്കു ചൂണ്ടി സംഘട്ടനത്തിനൊരുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടരുകയായിരുന്നു. അന്നു നാട്ടുകാര്‍ മുഴുവന്‍ ഇടപെട്ടാണ് പരസ്പരം തോക്ക് ചൂണ്ടി സംഘട്ടനത്തിനൊരുങ്ങിയ ഇരു സംഘത്തേയും പിന്തിരിപ്പിച്ചത്. വെളിളിയാഴ്ച വാര്‍ത്ത കേട്ട ഉടനെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി റഫീഖിന്റെ മകന്‍ വീട്ടിലുണ്ടെന്ന് ഉറപ്പു വരുത്തി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം എസ് ഐ എം വി ഷാജി പറഞ്ഞു.
0 Comments