ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി അറസ്റ്റില്‍

ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി അറസ്റ്റില്‍

തലപ്പാടി: ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി ഉള്ളാളില്‍ അറസ്റ്റില്‍. മുളിഞ്ച സ്‌കൂളിന് സമീപത്തെ കുണ്ടുപുള്ളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ബൈക്കും പിടികൂടി. വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉള്ളാള്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments