ശനിയാഴ്‌ച, ഓഗസ്റ്റ് 03, 2019

ന്യൂഡൽഹി: തുടർച്ചയായി തന്‍റെ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത 26കാരനായ ട്യൂഷൻ ടീച്ചർക്ക് 20 വർഷത്തെ കഠിന തടവ്. ഡൽഹി അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സതിഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. പൈശാചികമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

വിദ്യാർത്ഥിനിയെ സംരക്ഷിക്കുകയും അവളുടെ കാര്യത്തിൽ ശ്രദ്ധയെടുക്കുകയും ചെയ്യേണ്ട അധ്യാപകൻ അതിനു പകരം അപ്രതീക്ഷിതമായ രീതിയിലുള്ള പെരുമാറ്റമാണ് നടത്തിയതെന്ന് അഡിഷണൽ സെഷൻസ് ജഡ്ജ് സതിഷ് കുമാർ പറഞ്ഞു. 2017ൽ വിദ്യാർത്ഥിനിയെ ഇയാൾ തുടർച്ചയായി ബലാത്സംഗം ചെയ്തു. ക്രൂരമായി അവളെ ഭയപ്പെടുത്തി. 52, 000 രൂപ പിഴയും കോടതി ഇയാളുടെ മേൽ ചുമത്തി. പെൺകുട്ടിക്ക് നഷ്ടപരിഹാരമായി ആറുലക്ഷം രൂപ നൽകാനും ഉത്തരവിട്ടു.

അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് ഇതെന്ന് നിരീക്ഷിച്ച കോടതി കുമാർ പെൺകുട്ടിയെ തന്‍റെ മുതൽക്കൂട്ടായി കണ്ടെന്നും അയാൾക്ക് തോന്നിയ പോലെ പെൺകുട്ടിയെ ഉപയോഗിച്ചെന്നും കണ്ടെത്തി. പെൺകുട്ടിയെ സംരക്ഷിക്കുക എന്നുള്ളത് കുമാറിന്‍റെ ഉത്തരവാദിത്തം ആയിരുന്നു. അത് ചെയ്യാതെ പെൺകുട്ടിയെ പീഡിപ്പിച്ചത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.





പെൺകുട്ടിക്ക് അവൾ ആറാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കുമാർ ട്യൂഷൻ എടുക്കുന്നുണ്ട്. പ്ലസ് ടു പാസായതോടെ കുമാറിന്‍റെ ട്യൂഷൻ പെൺകുട്ടി നിർത്തി. എന്നാൽ, കുട്ടി കോളേജിലേക്ക് പ്രവേശിച്ചപ്പോൾ ട്യൂഷൻ തുടരാൻ കുമാറിനോച് പെൺകുട്ടിയുടെ മാതാപിതാക്കൾ
ആവശ്യപ്പെട്ടു.

ഈ ക്ലാസിനിടയിൽ ഏപ്രിൽ 2017ൽ കുമാർ പെൺകുട്ടിയെ മോശമായ രീതിയിൽ സ്പർശിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ട്യൂഷൻ ക്ലാസ് എടുക്കാൻ വന്ന കുമാർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുയെ ഫോട്ടോകൾ എടുത്ത കുമാർ ഈ ഫോട്ടോകൾ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. ഭയം നിമിത്തം പെൺകുട്ടി ആരോടും സംഭവം പറഞ്ഞില്ല. എന്നാൽ, ജൂൺ 2017ൽ കുമാർ വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടി അമ്മയെ കാര്യം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുമായി കുമാറിന്‍റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവത്തെക്കുറിച്ച് യുവാവിന്‍റെ വീട്ടിൽ അറിയിക്കുകയും ഇത്തരത്തിലുള്ള പെരുമാറ്റം ഇനി ഉണ്ടാകില്ലെന്ന് കുമാർ ഉറപ്പ് നൽകുകയും ചെയ്തു.

അപകീർത്തി ഭയന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകാൻ തയ്യാറായില്ല. എന്നാൽ, ട്യൂഷൻ തുടരുന്നതിൽ നിന്ന് കുമാറിനെ വിലക്കി. എന്നാൽ, അതേവർഷം ഒക്ടോബറിൽ കുമാർ പെൺകുട്ടിയെയും അമ്മയെയും ആക്രമിച്ചു. പൊതുസ്ഥലത്ത് വെച്ച് പെൺകുട്ടിയുടെ അമ്മയുടെ വസ്ത്രം വലിച്ചുകീറി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയും കുമാർ അറസ്റ്റിലാകുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ