
തിരുവനന്തപുരം: മരടിലെ ഫ്‌ലാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്, മരടിലെ ഫ്‌ലാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടുള്ളത്. നിയമങ്ങള്‍ ലംഘിച്ച് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗം ഇക്കാര്യം പരിഗണിക്കണമെന്നും ഇപ്പോള്‍ നിയമ നടപടി തുടരുന്ന ഫ്‌ലാറ്റുകളുടെ വില്‍പ്പനയുടെ കാര്യത്തിലും നിലപാട് ചര്‍ച്ച ചെയ്യണമെന്നും വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളെ വഞ്ചിച്ച നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ പെടുത്തണം. നിര്‍മാണ ഘട്ടത്തില്‍ അവര്‍ക്ക് വഴിവിട്ട് അനുമതികള്‍ നല്‍കിയവരും പ്രചോദനം നല്‍കിയവരുമായ എല്ലാവര്‍ക്കും എതിരായി നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
0 Comments