വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്താന്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ഉടന്‍ ചര്ച്ച നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ട് ചര്‍ച്ചകള്‍ ഇന്ത്യയും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ കുറക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസില് മാധ്യമപ്രവര്ത്തകരോടാണ് ട്രംപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അടുത്ത ഞായറാഴ്ച ഹൂസ്റ്റണില് നടക്കുന്ന ഹൗഡി മോഡി പരിപാടിയില് പങ്കെടുക്കുന്ന ട്രംപ് വിഷയം മോദിയുമായി ചര്ച്ച നടത്തുമെന്നാണ് റിപ്പോര്ട്ട്. ഈ മാസം അവസാനം ന്യൂയോര്ക്കില് നടക്കുന്ന യുഎന് ജനറല് അസംബ്ലി സെക്ഷനില്‍ പെങ്കടുക്കുന്ന ഇമ്രാന്‍ ഖാനുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും.
നേരത്തെയും പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യങ്ങളും ആ പ്രശ്‌നത്തില്‍ ഇടപെടേണ്ടെന്ന നിലപാടാണ് ഇന്ത്യ അറിയിച്ചിരുന്നത്. ജി7 ഉച്ച കോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും വിദേശകാര്യ വക്താക്കള്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെയും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
0 Comments