അന്ധയായ യുവതിയെ പീഡിപ്പിച്ചു ; ഹൊസങ്കടി സ്വദേശിക്കെതിരെ കേസ്
Tuesday, September 17, 2019
കുമ്പള : അന്ധയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസങ്കടി സ്വദേശിക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഹൊസങ്കടിയിലെ അസ്ലമിനെതിരെയാണ് കേസ്. കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 27 കാരിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി മൂന്നു പ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിസമ്മതിച്ചതിന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments