ചിത്താരി : 'നേരിനായ് സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയം ഉയർത്തി മൂന്ന് വർഷത്തേക്കുള്ള മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ അജാനൂർ പഞ്ചായത്തിലെ സൗത്ത് ചിത്താരി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നിലവിൽ വന്നു. സൗത്ത് ചിത്താരി മാട്ടുമ്മൽ മുഹമ്മദ് ഹാജി സ്മാരക സൗധത്തിൽ ചേർന്ന ജനറൽ ബോഡി യോഗം ശാഖാ പ്രസിഡന്റ് സി .കെ.അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറി വൺഫോർ അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ബഷീർ ബഷീർ മാട്ടുമ്മൽ, ജനറൽ സെക്രട്ടറി ബക്കർ ഖാജ,ട്രഷറർ വൺഫോർ അഹമ്മദ് , എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷിദ് കുന്നുമ്മൽ,ബഷീർ ചിത്താരി, അമീർ മുബാറക്ക്,ഉനൈസ് മുബാറക്ക്,സി.കെ.അസീസ്,ഉമ്മർ തായൽ,ഹാരിസ് തായൽ എന്നിവർ സംസാരിച്ചു സി.കെ.ഇർഷാദ് സ്വാഗതവും മർസൂക്ക് തായൽ നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ അയ്യൂബ് കൊത്തിക്കാൽ,നിരീക്ഷകനായ റിയാസ് മുക്കൂട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി ബഷീർ ചിത്താരി (പ്രസിഡന്റ്), സി.കെ.ഇർഷാദ് (ജനറൽ സെക്രട്ടറി ), സമീൽ റൈറ്റർ(ട്രഷറർ), സി.കെ.അബ്ദുൽ റഹിമാൻ, ഉമ്മർ തായൽ, ശരീഫ് മുബാറക്ക് (വൈസ്.പ്രസിഡന്റുമാർ)
മർസൂക്ക് തായൽ, മശ്ഹൂർ കൂളിക്കാട്, ജുനൈദ് ചാപ്പയിൽ (ജോ.സെക്രട്ടറിമാർ),
അൻസാരി,ആസിഫ്.എം.കെ,ഉനൈസ് മുബാറക്ക്,റിയാസ് ആവിയിൽ,അജ്മൽ (എക്സികൂട്ടീവ് മെമ്പർമാർ )
0 Comments