പൂച്ചക്കാട് മീത്തലില്‍ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാര്‍

പൂച്ചക്കാട് മീത്തലില്‍ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാര്‍


കാഞ്ഞങ്ങാട്: പൂച്ചക്കാട്മീത്തല്‍ തൊട്ടിയില്‍  ഭൂചലനമെന്ന് നാട്ടുകാര്‍. ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടടുത്ത് ഭൂചലനം പോലെ അനുഭവപെട്ടത്.
വീടിന്റെ  വാതിലുകള്‍ തനിയെ അടയുകയും, ജനല്‍ പാളികള്‍, പാത്രങ്ങള്‍ അടക്കം താഴെ വീഴുകകയും ഉണ്ടായി. വീട്ടുകാരൊക്കെ പരിഭ്രാന്തരായി ഓടുകയായിരുന്നു. കുട്ടികള്‍ കൂട്ടമായി നിലവിളിക്കുന്നത് കേട്ട്  ജനങ്ങള്‍ ഓടിയെത്തി. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പതിനഞ്ചോളം വീടുകളിലാണ് ഇത്തരത്തില്‍ ഭൂചലനം അനുഭവപ്പെട്ടത്.
പൂച്ചക്കാട് ചിറക്കാല്‍ പാലത്തിനടുത്ത് ഉയര്‍ന്ന സ്ഥലത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍,
കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്ടിയന്‍, ബാലകൃഷ്ണന്‍ തുടങ്ങിയ ഒരു പാട് വീടുകളിലാണ് ഭൂചലനമുണ്ടായത്. മറ്റു അനിഷ്ട സംഭവമൊന്നുമില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാട് അറിയിച്ചു.

Post a Comment

0 Comments