
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. താമസക്കാര്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടുവച്ചു.
നഷ്ടപരിഹാരം തീരുമാനിക്കാന്‍ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണം. നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതി നിര്‍ദ്ദേശം. ഒക്‌ടോബര്‍ 25ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
ഫ്‌ളാറ്റ് ഉടമകളെ പ്രതിസന്ധിയിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സിആര്‍ഇസഡ് മേഖലകളിലെ അനധികൃത നിര്‍മ്മാണവും അതിനു പിന്നാലെ ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളും കണ്ടില്ലെന്നു നടിക്കാനാവില്ല. ഫ്‌ളാറ്റുകള്‍ പൊളിച്ചേ മതിയാകു.
സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മറ്റാരോടെങ്കിലും പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. 138 ദവസത്തിനുള്ളില്‍ കെട്ടിടം പൊളിക്കാമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കെട്ടിടം പൊളിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ഹരീഷ് സാല്‍വെ അറിയിച്ചു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ