കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് ഉണ്ണിത്താന്‍

കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് ഉണ്ണിത്താന്‍




തിരുവനന്തപുരം: കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ തെറ്റായ സന്ദേശം നല്‍കിയതാണ് യു.ഡി.എഫ് പിന്നോട്ട് പോയതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. എത്ര ഉന്നതനാണെങ്കിലും അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണം. പിന്നെ മേലാല്‍ ഈ പണി ആവര്‍ത്തിക്കില്ലെന്ന് രൂക്ഷമായാണ് ഉണ്ണിത്താന്‍ പ്രതികരിച്ചത്. എന്നാല്‍ ഫലം പൂര്‍ണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണെന്നും 2021ല്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
'ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ല. നമ്മള്‍ മനസിലാക്കേണ്ട യാഥാര്‍ത്ഥ്യം അതാണ്. പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കുന്നത് എത്ര ഉന്നതരാണെങ്കിലും അന്വേഷണം നടത്തി അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണം. പിന്നെ മേലാല്‍ ഈ പണി ആവര്‍ത്തിക്കില്ല. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ചില നേതാക്കന്മാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. ആ തെറ്റായ സന്ദേശമാണ് ജനങ്ങള്‍ പാലായിലെ പോലെ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. എന്തായാലും ഈ ഫലം പൂര്‍ണമായും പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും എതിരാണ്. യു.ഡി.എഫിന് അനുകൂലമാണ്. 2021ല്‍ കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന വ്യക്തമായ സൂചനയാണിത്'.

Post a Comment

0 Comments