
കാസർകോട്: ജില്ലയിലെ അംഗപരിമിതര്‍ക്കായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന വി ഡിസെര്‍വ്വ് പദ്ധതിയുടെ ഭാഗമായുളള മൂന്നാംഘട്ട അംഗപരിമിത നിര്‍ണയ ക്യാമ്പുകള്‍ നവംബര്‍ നാല് മുതല്‍ 22 വരെ വിവിധ പഞ്ചായത്തുകളില്‍ സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പുകള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നേതൃത്വം നല്‍കും. നവംബര്‍ നാലിന് ബേഡഡുക്ക പഞ്ചായത്തിലും ആറിന് പടന്ന പഞ്ചായത്തിലും, എട്ടിന് ദേലമ്പാടി പഞ്ചായത്തിലും 11 നും, 12 നും മടിക്കൈ പഞ്ചായത്തിലും 14 ന് പുത്തിഗെ പഞ്ചായത്തിലും 16 ന് കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലും 18 ന് പിലിക്കോട് പഞ്ചായത്തിലും 20 ന് കുമ്പള പഞ്ചായത്തിലും 22 ന് ബളാല്‍ പഞ്ചായത്തിലും ക്യാമ്പ് നടത്തും.
0 Comments