പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് അന്വേഷിക്കണമെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞ് കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് അന്വേഷിക്കണമെന്ന് വിജിലന്‍സ്




പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയില്‍. മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് അന്വേഷിക്കാനാണ് നീക്കം.

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയതായി ഹൈക്കോടതിയില്‍ അറിയിച്ചു. സത്യവാങ്മൂലം രൂപത്തിലാണ് വിജിലന്‍സ് പ്രത്യേക സംഘം ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

ഇന്ന് ഇതിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി. കരാറുകാരനായ ആര്‍ഡിഎസ് എംഡി സുമിത് ഗോയലിന് ചട്ടങ്ങള്‍ മറികടന്ന് മുന്‍കൂറായി നല്‍കിയെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കുറ്റം.

Post a Comment

0 Comments