
കണ്ണൂര്‍: വരന്‍ നല്‍കിയ സ്വര്‍ണ്ണാഭരണങ്ങളുമായി വിവാഹശേഷം കാമുകനൊപ്പം മുങ്ങിയ വധുവിനെയും കാമുകന്റെ ബന്ധുക്കളെയും വഞ്ചനാക്കുറ്റം ചുമത്തി ജയിലിലടച്ചു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് കോടതി നടപടിയുണ്ടായത്. വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ, കാര്‍ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നവവരന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ജ്യേഷ്ഠന്റെ ഭാര്യയെ ആരോഗ്യകാരണങ്ങളാല്‍ പിന്നീട് റിമാണ്ടില്‍ നിന്നൊഴിവാക്കി. ഇത്തരത്തിലുള്ള കേസുകളെ സ്ത്രീകളുടെ അവകാശമായി കാണാനാകില്ലെന്നും വഞ്ചനയുടെ ഗണത്തില്‍ പെടുത്തി കടുത്ത നടപടിയുണ്ടാകുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. വരനൊപ്പം വിവാഹസദ്യയും കഴിച്ച ശേഷമാണ് യുവതി കാമുകനൊപ്പം സ്ഥലംവിട്ടത്. വിവാഹനിശ്ചയം ഏപ്രിലില്‍ നടന്നതാണെന്നും വിവാഹത്തില്‍നിന്നു പിന്‍മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും പരാതിക്കാരന്‍ വാദമുന്നയിച്ചു. വിവാഹനിശ്ചയസമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റ വിവാഹനിശ്ചയസമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉള്‍പ്പെടെ എടുത്തായിരുന്നു വധു മുങ്ങിയത്. വിവാഹദിവസം പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെവീട്ടിലേക്കു പോകാനായി വസ്ത്രംമാറാന്‍പോയ വധു സുഹൃത്തായ യുവതിയെ ഒപ്പംകൂട്ടി. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാമുകനൊപ്പം സ്ഥലം വിട്ടതായി വ്യക്തമായത്. വധു കാമുകനൊപ്പം കാറില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച ശേഷമാണ് നടപടിയുണ്ടായത്.
0 Comments