
മലപ്പുറം : മലപ്പുറം താനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലംഗ സംഘമെന്ന് മലപ്പുറം എസ്പി യു അബ്ദുള്‍ കരീം. ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എസ് പി അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് 7.50ന് ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സി.പി.എം പ്രവർത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
പ്രദേശത്ത് ഏറെ നാളായി നിരന്തര സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ മുസ്‌ലിം ലീഗ് – സി.പി.ഐ.എം ഉന്നത നേതാക്കൾ ഇടപെട്ട് ചർച്ച നടത്തി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ രംഗത്തുവന്നിരുന്നു. പിന്നീട് ഏറെ നാൾ പ്രശ്നങ്ങളൊന്നുമില്ലാതെ പോകുന്നതിനിടയിലാണ് വീണ്ടും ലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്.
0 Comments